എത്ര സുന്ദരമായൊരു
രാത്രിയായിരുന്നു അത്..


ചിയാങ്മൈയിലെ
കാബറെ നൈറ്റ്..
വടക്കൻ തായ്ലന്റിലെ
മനോഹര നഗരമായ
ചിയാങ് മെയിൽ
പ്രശസ്തമായൊരു
കമ്പനിയുടെ ഉന്നതമായ
പദവിയിലിരിക്കുന്ന
കോഴിക്കോട്ടുകാരൻ,
പ്രിയപ്പെട്ട ജെ കെ യാണ്
(ജയകൃഷ്ണൻ)
ടിക്കറ്റ് റെഡിയാക്കിയത്..
അതുകൊണ്ടുതന്നെ
പെർഫോമേഴ്സിന്റെ
ആവശ്യപ്രകാരം
ഗ്രീൻറൂമിൽ വരെ കടന്ന്
ചിത്രങ്ങളെടുക്കാനും
സംഘാടകരെ
പരിചയപ്പെടാനും കഴിഞ്ഞു.



തായ്ലന്റിലെ
ലേഡിബോയ്സ് വിഭാഗമാണ്
ത്രസിപ്പിക്കുന്ന
വെസ്റ്റേൺ മ്യൂസിക്കിന്റെ
അകമ്പടിയോടെ
വിവിധ രാജ്യങ്ങളിൽ
നിന്നെത്തിയ വലിയൊരു
സദസിനു മുന്നിൽ
അത്വുജ്ജലമായ
ഈ പ്രകടനം കാഴ്ച വച്ചത്..


എത്ര മനോഹരമായാണ്
എല്ലാ വിഭാഗം മനുഷ്യരും
ഇവിടെ ഒരുമിച്ച് ,
ഇടപഴകി ജീവിക്കുന്നത്..
പൊതുധാരയിൽ അഭിമാനത്തോടെ
ജോലിചെയ്തു ജീവിക്കാൻ
എല്ലാവിധ അവസരങ്ങളും
നമ്മുടെ സമൂഹം
ഇപ്പോഴും മാറ്റി നിർത്തിയിരിക്കുന്ന
ലേഡിബോയ്സിനും
മറ്റു വിഭാഗങ്ങൾക്കും
തുറന്നിട്ടിരിക്കുന്നത്
സന്തോഷമുള്ള
കാഴ്ചയാണ്….


കളങ്കപ്പെടുത്താൻ
കഴിയാത്തവിധം
അതിസുന്ദരമായൊരു
ജനതയാണിത്…
സത്യത്തിൽ തായ്ജനതയെ
അങ്ങനെ വേണം
വിശേഷിപ്പിക്കാൻ…♥
