മയാനകൊള്ളൈ

തമിഴ്മാസമായ
മാസി അമാവാസിയിൽ
രാത്രികളെ ഉറങ്ങാൻ വിടാതെ
തെരുവുകളെേയും
ഗ്രാമങ്ങളേയും
ഒരുപോലെ വിറപ്പിച്ച്
അസുരനിഗ്രഹത്തിനായി
ഇറങ്ങിത്തിരിക്കുന്ന
ദ്രാവിഡദൈവം…♥

അക്ഷരാർത്ഥത്തിൽ
ഇത് ദ്രാവിഡത്തനിമയുടെ
ഉലയിൽ വെന്ത
ഉത്സവം തന്നെയാണ്…
വടക്കൻ തമിഴിന്റെ
അതിർത്തിജില്ലകളിൽ
പ്രത്യേകിച്ച്
വിഴുപുരം,വെല്ലൂർ ജില്ലകളിൽ
കാലങ്ങളായി
ആഘോഷിച്ച് പോരുന്ന ഉത്സവം.

ശ്രീ അംഗളാ പരമേശ്വരീ
ക്ഷേത്രങ്ങളിലാണ്
ഈ ഉത്സവം നടക്കുക…
അതിനൊപ്പം ഗ്രാമീണത്തനിമയുള്ള
കാവൽ ദൈവങ്ങളുടേയും കഥയാണ്

ഒരുകാലത്ത് ആചാരങ്ങളുടെ
ഭാഗമായി ശ്മശാനത്തിലെ
പാതിവെന്ത ശവശരീരങ്ങൾ
ഭക്ഷിച്ചിരുന്നതായി
പറയപ്പെടുന്നു….

ഉത്സവത്തിനായി
തയാറെടുക്കുന്നെങ്കിൽ
വിഴുപുരത്തെ മേൽമായന്നൂർ
ക്ഷേത്രത്തിൽ തന്നെ എത്തുക…
ഇതിന്റെ ഐതിഹ്യം
ഈ ക്ഷേത്രവുമായി
ബന്ധപ്പെട്ടുകിടക്കുന്നു.

ശിവരാത്രിയും
അതിനോട് ചേർന്നുള്ള
അമാവാസിയിലുമാണ്
ഉത്സവം നടക്കുന്നത്…

Leave a Reply

Your email address will not be published. Required fields are marked *