യമുനോത്രി

മുസൂറിയിൽ നിന്ന് രാവിലെ
പുറപ്പെട്ടതാണ്.
ദുർഘടമായ പാതകൾ പിന്നിട്ട്
ജാൻ കി ഛട്ടിയിലെത്തിയപ്പോഴേക്കും ഉച്ചയായിരുന്നു.


അത്യാവശ്യം വൃത്തിയുള്ളതെന്ന്
തോന്നിയ
ഒരു ലോഡ്ജിൽ
റൂമെടുത്തു.
ഇരുട്ടുവീണുകിടന്ന
ആ മുറിയിലേക്കൊന്നു കയറി.
മനുഷ്യഗന്ധം കുടിച്ചുവറ്റിച്ച്
അട്ടയെ പോലെ
തടിച്ചുവീർത്ത കമ്പിളിപ്പുതപ്പുകൾ
കട്ടിലിന് മുകളിൽ
തലപൂഴ്ത്തിക്കിടക്കുന്നു.
ആകെയൊരു മുഷിപ്പ് മണം.
മറ്റൊന്നും ചിന്തിക്കാതെ ബാഗുകൾ
ഉള്ളിൽതള്ളി വേഗം പുറത്തേക്കിറങ്ങി. മുകളിൽ,
യമുനോത്രിയിലേക്കുള്ള നടപ്പാത…
5 കീലോമീറ്റർ ദൂരം.
ചെങ്കുത്തായ മലമുകളിൽ
മഴയുടെ ചില ചിത്രപ്പണികൾ…
ആകാശത്തിന്റെ നിറം മാറുകയാണ്..

വിശപ്പാളുന്നുണ്ട്..
പക്ഷേ,
നഷ്ടപ്പെടുത്താൻ
സമയമുണ്ടായിരുന്നില്ല…
വേഗം യാത്ര തുടങ്ങി.
ഹിമാലയനിരകളുടെ
പ്രൗഢഗംഭീരമായ
ആ കാഴ്ചകളിലേക്ക്…

Leave a Reply

Your email address will not be published. Required fields are marked *