അരനൂറ്റാണ്ടിന്റെ
പൈതൃകം പേറുന്ന
ജോസഫ് ബാറിനെ തേടി
പോർച്ചുഗീസ് നിർമ്മിതികൾ
നിറഞ്ഞ പനാജിയിലെ
പഴയ തെരുവിലൂടെ,
ഏറെയൊന്നും
അലയേണ്ടി വന്നില്ല..
ഒറ്റക്കാഴ്ചയിൽ
പഴക്കവും പാരമ്പര്യവും
തിരിച്ചറിയാനാകുന്നുണ്ട്..
വീടിന്റെ അന്തരീക്ഷം
നൽകുന്ന ഒരു ബാർ..

സൗഹൃദം നിറഞ്ഞ
സായാഹ്നങ്ങൾ.
ബാർമാൻ ഗുണ്ടുവിനോട്
ഏറെനേരം സംസാരിച്ചു.
കേരളത്തിന്
ചെത്തുകള്ളെന്നപോലെ
ഗോവയ്ക്ക്
കശുമാവിന്റെ
ലഹരിക്കൊളുത്ത്..

ഫെനി ♥
തിരിച്ചിറങ്ങും മുമ്പ്
കോംപ്ളിമെന്റായി തന്ന,
ഗുണ്ടുവിന്റെ സ്പെഷ്യൽ
കോംപിനേഷൻ
റെഡ്റോസും
ലൈമും
കോക്കവും
(ഗോവയുടെ
പുളിരസമുള്ള നാടൻ ഫ്രൂട്ട്)
ഫെനിയും ചേർന്ന
റെഡ്റോസ് ഡ്രിങ്ക്
രുചിച്ച്
പഴമ നൽകുന്ന
അകത്തളങ്ങളുടെ ഭംഗി
കണ്ടു നിന്നു.
ചിത്രങ്ങൾ പകർത്തി..

അകത്തും പുറത്തും
ധാരാളം പെൺകുട്ടികൾ…
ഒരോരുത്തർക്കും
ചുവന്ന റോസാപ്പൂക്കൾ
നൽകി
സ്വീകരിക്കുന്നുണ്ട്…
ശരിക്കും ഗോവയിലെ
സ്ത്രീ സൗഹൃദബാറാണിത്…
വീടുകൾ പോലെ…..
