മേഘാലയയിലെ മൗലിനോങ്

മേഘാലയയിലെ
ഈസ്റ്റ് ഖാസി കുന്നുകളിൽ
ഒളിഞ്ഞിരിക്കുന്ന
നോൺഗ്രിയറ്റ് എന്ന
അതിസുന്ദരമായ ഗ്രാമം..


പ്രകൃതി,
പച്ചിലകളിൽ
പൊതിഞ്ഞെടുത്ത്
യാത്രികർക്ക് തന്ന
വിലപിടിച്ച സമ്മാനമാണിത്,

ഇവിടെയാണ്
ചെറുനദിക്കു കുറുകെ
ഒന്നര നൂറ്റാണ്ടിൽ
കൂടുതൽ പഴക്കമുള്ള
ഡബിൾഡക്കർ
റൂട്ട് ബ്രിഡ്ജുള്ളത്.
ഏഷ്യയിലെ ഏറ്റവും
വൃത്തിയുള്ള ഗ്രാമമെന്ന്
പേരുകേട്ട മൗലിനോങ്ങിനടുത്താണിത്.
മൂന്നു കിലോമീറ്റർ
ചെങ്കുത്തായ പടിക്കെട്ടുകളിറങ്ങി
ഇവിടെയെത്തുക എന്നത്
അത്രയെളുപ്പമല്ല…
അതു തന്നെയാണിതെന്റെ
സൗന്ദര്യവും.

ഉച്ചയോടെ തുടങ്ങിയ
ആ യാത്ര,
മഴയുടെ നിഴലിൽ,
ഇരുട്ടുവീണു തുടങ്ങിയപ്പോഴാണ്
ഞങ്ങൾക്ക്
പൂർത്തിയാക്കാൻ കഴിഞ്ഞത്.
ചെങ്കുത്തായ
പടിക്കെട്ടുകൾ
കയറിയും ഇറങ്ങിയും
അപ്പോഴേക്കും
നീരുവച്ചു തുടങ്ങിയിരുന്നു.
യാത്ര പൂർത്തിയാക്കി
റോഡരുകിലെ ഏതോ വീടിന്റെ
മണ്ണുതേച്ച വരാന്തയിൽ
ആകാശം നോക്കി കിടന്നപ്പോൾ
അനുഭവിച്ച സന്തോഷം..
പറഞ്ഞറിയിക്കാനാകുന്നില്ല..
വീണ്ടും വീണ്ടും
ആ പച്ചപ്പിലേക്കിറങ്ങിച്ചെല്ലാൻ
മോഹമുണ്ടെന്ന
തിരച്ചറിവ്…

ചിറാപ്പുഞ്ചിയിൽ നിന്ന്
പന്ത്രണ്ട് കിലോമീറ്റർ
അകലെയാണ്
മനോഹരമായ ഈ പ്രദേശം.
മേഘാലയയിലെ
ഈസ്റ്റ് ഖാസി ജില്ലയിലാണിത്..
ഗോഹൗട്ടിയിൽ നിന്ന്
160 കിലോമീറ്റർ ദൂരം…

Living root bridge..♥

chirappunji ♥

Leave a Reply

Your email address will not be published. Required fields are marked *