
മഞ്ഞുവീണുറഞ്ഞ
തണുത്ത നിരത്തിലൂടെ
പ്രഭാത നടത്തങ്ങൾ…
ശരീരത്തെ കൊത്തിനോവിക്കാൻ
ചൂളം വിളിച്ച് മലയിറങ്ങിയെത്തുന്ന
മഞ്ഞുകാറ്റ്…
ഇലപൊഴിച്ച് നിൽക്കുന്ന
ആപ്പിൾമരങ്ങളെ പൊതിഞ്ഞ്
വെളുത്ത പഞ്ഞിക്കെട്ടുകൾ..
ബിയാസിന്റെ കരയിലൂടെ
വസിഷ്ഠിലേക്കും
ഹഡിംബയിലേക്കുമുള്ള
സായാഹ്ന നടത്തങ്ങൾ
തെരുവിലെ ചെറുകടകളിൽ
മരക്കസേരകൾ
പുറത്തേക്ക് വലിച്ചിട്ട്
ചൂടിനെ ഊതിപ്പറത്തി
എരിവൂറുന്ന
ചിക്കൻ സൂപ്പ്.

മനോഹരമാണ്
മണാലി-
വാക്കുകളിലൊതുങ്ങാത്ത വിസ്മയം..♥

ചിത്രങ്ങൾ 2020 ഡിസംബർ 29 ന്
പകർത്തിയത്.

