ഹിമാലയത്തിൽ
സഞ്ചാരികൾക്കിടയിൽ
അറിയപ്പെടാതെ പോകുന്ന
മനോഹരമായ ചില ഗ്രാമങ്ങളുണ്ട്…

അതിമനോഹരമാണ്
അവിടുത്തെ
ഒരോ പകലും രാത്രിയും….
അതിസുന്ദരമായ
കാഴ്ചകളിലേക്ക്
തുറക്കുന്ന
കിളിവാതിലുകളുള്ള
മനോഹരമായ
മരവീടുകൾ…
അതിനുള്ളിലെ ചെറിയ
നെരിപ്പോടിനുചുറ്റും കമ്പിളി വാരിപ്പുതച്ച്
തീ കാഞ്ഞിരിക്കുമ്പോൾ…
ഹിമാലയം,
ആര്യൻമാരുടെ
നിഗൂഢമായ ഈ ഗ്രാമത്തിന്റെ
കഥകളെ തുറന്നുവയ്ക്കുന്നു.


ഈ ഗ്രാമത്തിലെ പ്രിയസുഹൃത്ത്
സുഖ്ദേവിന്റെ വീട്ടിൽ
കഴിഞ്ഞുകൂടിയ രണ്ടുദിനങ്ങൾ…
അതിരുകളില്ലാത്ത
സ്നേഹത്തിന്റെ പുതിയ ഭാഷ
പഠിപ്പിക്കുന്നു…..

