പാലക്കാട് എന്ന പച്ചക്കൂട്

മഴവീണുതുടങ്ങിയാൽ പിന്നെ
പച്ചയേറുന്ന പാലക്കാടൻഭംഗി,
ചെളിവഴുക്കുന്ന
വയൽവരമ്പുകളിലൂടെ
ദാ ഇങ്ങനെ നടന്നെത്തും..
ചേറ്റുമണമുള്ളകാറ്റ്
നെല്ലിയാമ്പതിയ്ക്കുതാഴെ
കൊല്ലങ്കോടിന്റെ ഗ്രാമീണജീവിതത്തിൽ
കൃഷിക്കാലത്തിന്റെ
ഗന്ധം നിറയ്ക്കും..

എത്ര മനോഹരമായ
ഗ്രാമങ്ങളാണെല്ലാം…

കൊല്ലങ്കോടും പുതുനഗരവും
നെന്മാറയും പല്ലശ്ശനയുമെല്ലാം
തമ്മിൽ കൊരുത്തിട്ടിരിക്കുന്ന
ഈ പാതയിലൂടിങ്ങനെ
കാറ്റുകൊണ്ട്
യാത്ര ചെയ്യണം..


കാഴ്ചയുള്ളിടങ്ങളിൽ
വണ്ടിയിറങ്ങണം…
കരിമ്പനത്തലപ്പുകളിൽ
കാറ്റുപിടിക്കുന്നത്
നോക്കിനിൽക്കണം…
പനങ്കള്ള് രുചിക്കണം…

കൊല്ലങ്കോട്

Leave a Reply

Your email address will not be published. Required fields are marked *