കാളപൂട്ടിന്റെ ഹാങ്ഓവർ

കാർഷിക കാലത്തേക്കുള്ള തിരിച്ചുപോക്കാണിത്.

കേരളം തിരിച്ചുനടക്കുകയാണ്.
ഉഴുതുമറിച്ചിട്ട ചേറ്റുകണ്ടങ്ങളിൽ നിന്ന് കുഴഞ്ഞുമറിഞ്ഞ ചേറിന്റെ മണമുണ്ടതിന്.

പതിറ്റാണ്ടുകൾക്ക് മുമ്പ് കാർഷികസമൃദ്ധമായിരുന്ന
കേരളത്തിന്റെ ചിത്രമാണിത്.. നോക്കെത്താദൂരം നെൽവയലുകൾ..
അതിന്റെ അരികുപറ്റി ഒഴുകുന്ന കൈത്തോടുകൾ..
അതിരിട്ടു നിൽക്കുന്ന കാട്ടു ചേമ്പുകൾ…
പുഴയിലേക്കുള്ള ഒഴുക്കിനിടയിലും പെരുതോടിന്റെ മടപൊട്ടി
ഞാറ്റുനിലങ്ങളെ പുഴപോലെ തോന്നിപ്പിക്കുന്ന മഴക്കാലങ്ങൾ…
മുട്ടൊപ്പം ചേറിൽ മുങ്ങി ഞാറുനടുന്ന
കൃഷിപ്പണിക്കാർ…..

സമൃദ്ധമായ ആ കൃഷിക്കാലത്തിന്റെ
മനോഹരമായ വിനോദങ്ങളിലൊന്നായിരുന്നു
കാളപൂട്ട് മത്സരങ്ങൾ…
കുഴഞ്ഞുമറിഞ്ഞ ചേറ്റുകണ്ടങ്ങളിൽ
ആർത്തുവിളിക്കുന്ന ജനക്കൂട്ടങ്ങളെ ത്രസിപ്പിച്ച് ചീറിപ്പായുന്ന കാളക്കൂട്ടങ്ങൾ….
മണ്ണു മണക്കുന്ന
മത്സരങ്ങൾ…..

നനവുള്ള മണ്ണും
സമൃദ്ധമായ കൃഷിയും ഗ്രാമങ്ങളിലേക്ക്
തിരിച്ചുവരികയാണ്…..
ഉള്ളിൽ ചേറിന്റെ മണമുള്ള
ബാല്യം നിറയുന്നു.

**
മടവൂർ-പള്ളിക്കൽ മരമടിയിൽ
നിന്നും പകർത്തിയ ചിത്രങ്ങൾ…

Leave a Reply

Your email address will not be published. Required fields are marked *